abhinav

ചായ്യോത്ത് : അപ്പിലുമായി എത്തിയ നീലേശ്വരം സെന്റ് ആൻസ് എ.യു.പി സ്കൂളിലെ അഭിനവ് ഷാജി മലയാളം പ്രസംഗത്തിൽ കത്തി കയറി ഒന്നാംസ്ഥാനവും എ ഗ്രേഡും സ്വന്തമാക്കി. മാതൃഭാഷ ഭരണഭാഷ ആകുമ്പോൾ എന്നതായിരുന്നു യു.പി വിഭാഗത്തിൽ വിഷയം. ആശയവിനിമയം എളുപ്പമാവുകയും സാധാരണക്കാർക്ക് പ്രയോജനം നൽകുമെന്ന യാഥാർത്ഥ്യം സമർത്ഥിച്ച പ്രസംഗം കൈയടി നേടി. ഹോസ്ദുർഗ് ഉപജില്ലയിൽ രണ്ടാം സ്ഥാനം കിട്ടിയതിനെ തുടർന്നാണ് അപ്പീൽ നൽകിയത്.