photo2

ചായ്യോത്ത് : റവന്യു ജില്ലാ കലോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ക്ലാസിക്കൽ മ്യൂസിക്കിൽ എ ഗ്രേഡും ചെമ്മനാട് ഗവ.സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ അഭിഷേക് ജന്മനായുള്ള അന്ധതയെ അതിജീവിച്ചാണ് നേടിയത്. എട്ടാം ക്ലാസ് മുതൽ മിമിക്രിയിൽ സംസ്ഥാന തലത്തിൽ അഭിഷേക് സംസ്ഥാനതലത്തിൽ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. പ്രകൃതിയുടെ ചലനങ്ങളും മനുഷ്യൻ അതിനെതിരെ നടത്തുന്ന പ്രകോപനങ്ങളുമാണ് മിമിക്രിയിൽ ആവിഷ്കരിച്ചത്. പ്രവാസിയായ വിജയൻ - രാധ ദമ്പതികളുടെ മകനാണ്.