kunnamangalam-news
കോഴിക്കോട് എൻ.ഐ.ടി.യിൽ നടന്ന ദേശീയഐക്യദിനാചരണവും സമഗ്രതാ പ്രതിജ്ഞയും

കുന്ദമംഗലം: ദേശീയ ഐക്യദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് എൻ.ഐ.ടിയിൽ സമഗ്രതാ പ്രതിജ്ഞയെടുത്തു. എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു."ആസാദി കാ അമൃത് മഹോത്സവ്" ന്റെ ഭാഗമായി എൻ.ഐ.ടി.ഓഡിറ്റോറിയത്തിൽ സർദാർപട്ടേലിന്റെ സമഗ്രസംഭാവനകളെ അനുസ്മരിപ്പിക്കുന്ന പ്രദർശനം നടന്നു. കേണൽ രമണൻ ഉദ്ഘാടനം ചെയ്തു. സർദാർ വല്ലഭായ് പട്ടേലിന്റെ ജീവിതത്തെക്കുറിച്ച് എൻ.ഐ.ടി.യിലെ നേവൽ എൻ.സി .സി തയ്യാറാക്കിയ വീഡിയോ പ്രദർശിപ്പിച്ചു .എൻ.ഐ.ടി കാലിക്കറ്റ് ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ.പി .എസ്. സതീദേവി, എൻ.ഐ.ടി കാലിക്കറ്റ് രജിസ്ട്രാർ ഡോ.ഷാമസുന്ദര എം.എസ് എന്നിവർ പ്രസംഗിച്ചു. പ്രൊഫ.രജനികാന്ത് (ഡീൻ, സ്റ്റുഡന്റ്സ് വെൽഫെയർ) സ്വാഗതം പറഞ്ഞു. ചടങ്ങിൽ "ബെസ്റ്റ് പോസ്റ്റർ" സർട്ടിഫിക്കറ്റ് എൻ.ഐ.ടി.സിയിലെ രണ്ടാംവർഷ ബി.ടെക്. പ്രൊഡക്‌ഷൻ എൻജിനിയറിംഗ് വിദ്യാർത്ഥി താലിബ്റാസയ്ക്ക് സമ്മാനിച്ചു .