fish

വടകര: ഒഞ്ചിയം വെള്ളികുളങ്ങരയിൽ അംഗീകൃത മത്സ്യ വില്പന സ്ഥാപനങ്ങൾ നലെണ്ണമാണ് പ്രവർത്തിക്കുന്നത്. ഇതിനിടയിലാണ് റോഡ്കവലകൾ കേന്ദ്രീകരിച്ച് ടൂ വീലറുകളിൽ മത്സ്യ വില്പന നടക്കുന്നത്. ഇത് വാടകക്ക് സ്റ്റാളുകൾ എടുത്ത് കച്ചവടം ചെയ്യുന്നവർക്ക് ഭീഷണിയാകുകയാണ്. പരാതിയെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി മത്സ്യ വില്പന നിരോധിച്ചു കൊണ്ട് ബോർഡ് സ്ഥാപിച്ചു. എന്നാൽ നേരത്തെ ഉണ്ടായിരുന്നതിലും കൂടുതൽ പേർ മത്സ്യ വില്പന കച്ചവടം ചെഅുകയാണ്. മത്സ്യവിപണനത്തിന് ടൂ വീലർ ഉപയോഗപ്പെടുത്തിയതു മുതൽ മിക്ക ടൗണുകളിലും കച്ചവടക്കാർ നിറയുകയാണ്. വിലക്കുറവും പുതിയ മത്സ്യം ലഭിക്കുമെന്നതുമാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്. പലപ്പോഴും ഇത്തരം കച്ചവടക്കാരുമായി മാർക്കറ്റ് കച്ചവടക്കാർ തർക്കങ്ങളുണ്ടാകുന്നതും പതിവാണ്.