പേരാമ്പ്ര: ചക്കിട്ടപ്പാറ സ്റ്റേഡിയത്തൽ നടക്കുന്ന പേരാമ്പ്ര ഉപജില്ല കായികമേളക്ക് തുടക്കമായി. മൂന്ന് ദിവസംനീണ്ട് നിൽക്കുന്ന കായികമേള ഒളിമ്പ്യൻനോഹ നിർമൽ ടോം ഉദ്ഘാടനം ചെയ്തു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ ജിൻസൺ ജോൺസണ് ദീപശിഖ തെളിയിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, എ.ഇ.ഒ ലത്തീഫ് കരയത്തൊടി, എച്ച്.എം ഫോറം കൺവീനർ കെ.പി രാജൻ, കുളത്തുവയൽ സെന്റ് ജോർജ് എച്ച്.എസ് പ്രധാനാദ്ധ്യാപകൻ ബിനു.ഡി ഇടയതന്ത്രം, ഇ.എം ശ്രീജിത്ത്, എൻ. ഹമീദ് എന്നിവർ പ്രസംഗിച്ചു.
കുളത്തുവയൽ സെന്റ് ജോർജ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ, ജനറൽ കൺവീനർ കെ.പി ജോസ് സ്വാഗതവു കെ.അബ്ദുൾ ലത്തീഫ് നന്ദിയും പറഞ്ഞു.