കുറ്റ്യാടി: സർവീസിൽ നിന്നാ വിരമിച്ചവർക്ക് ക്ഷാമാശ്വാസം നാല് ഗഡു അനുവദിക്കുക, മെഡി സിപ്പ് ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.എ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. തൊട്ടിൽപാലം ട്രഷറിക്ക് മുന്നിൽ നടന്ന ധർണ കെ.പി.സി.സി അംഗം വി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ.സത്യനാഥൻ, അദ്ധ്യക്ഷത വഹിച്ചു. വി.പി.കുമാരൻ, വി.പി.മൊയ്തു, പി.കെ.ബാബു, എം.എം.ശ്രീനിവാസൻ പി.എം ചന്ദ്രൻ , സർവ്വോത്തമൻ , ചെത്തിൽ കുമാരൻ, എം.കെ.നാണു, ഗോവിന്ദൻ ആയഞ്ചേരി, കെ.പി.ശ്രീധരൻ , പി.പി. അശോകൻ എന്നിവർ പ്രസംഗിച്ചു. വി.എം.കുഞ്ഞിക്കണ്ണൻ, കുഞ്ഞികൃഷ്ണൻ, പി. കുമാരൻ ,കെ.പി. മോഹൻദാസ് , ചന്ദ്രശേഖരൻ, വസന്ത , സുശാന്ത്, പ്രദ്യുമനന്യൻ എന്നിവർ നേതൃത്വം നൽകി.