കോഴിക്കോട്: ജില്ലാതല ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിച്ചു.
ജനപ്രതിനിധികളും സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസ് മേധാവികളും ജീവനക്കാരും ശൃംഖലയിൽ അണിചേർന്നു. ജില്ലാ ഭരണകൂടം, എക്സൈസ് വകുപ്പ് വിമുക്തി മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം നിർവഹിച്ചു.
സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ പ്ലക്കാർഡുകളേന്തി ജീവനക്കാരെ അണിനിരത്തിയ ഘോഷയാത്രയും നടന്നു.