കോഴിക്കോട് : ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച 'പുതുലഹരിക്ക് ഒരു വോട്ട്' വോട്ടെടുപ്പിന്റെ ജില്ലാതല ഫലപ്രഖ്യാപനം ഇന്ന് സാമൂഹ്യനീതി -ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും.
വൈകിട്ട് ഏഴിന് ജില്ലാകളക്ടറുടെ ഔദ്യോഗിക സാമൂഹ്യമാദ്ധ്യമ പേജുകളിലൂടെയാണ് ഫലം പ്രഖ്യാപിക്കുക. ജില്ലയിലെ 200 ലധികം വിദ്യാലയങ്ങളിൽ ക്രമീകരിച്ച 300 ഓളം ബൂത്തുകളിലായി 75000 ത്തിൽ പരം വിദ്യാർത്ഥികളാണ് വോട്ടെടുപ്പിൽ പങ്കാളികളായത്.