news-
ജില്ല വൈസ് പ്രസിഡണ്ട് പി.കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കാർഷികവിളകളുടെ വിലത്തകർച്ച തടയുക, വന്യമൃഗങ്ങളിൽ നിന്നും കർഷകരെയും കൃഷിയെയും സംരക്ഷിക്കുക. വിത്തുതേങ്ങയുടെ കുടിശ്ശിക ഉടൻ വിതരണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മരുതോങ്കര മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി. മരുതോങ്കര കൃഷി ഓഫീസിന് മുമ്പിൽ കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് പി.കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോവുമ്മൽ അമ്മത് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം തോമസ് കാഞ്ഞിരതിങ്കൽ, ജോസ് വേനകുഴി, സുകുമാരൻകുട്ടി, കുന്നുമ്മൽ അമ്മത്.കെ, ജോൺസൺ പുഞ്ചവാളി, സുമേഷ് വി.കെ , ശശി കിളയിൽ ,കാസിം പരുതാണ്ടി, ജോയി ചീരമറ്റം ഷൈജി.പി.കെ , ശശി.പി എന്നിവർ പ്രസംഗിച്ചു.