ttttttttttt
ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ കിലയുടെയും യുനിസെഫിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ജൻഡർ സൗഹൃദ തദ്ദേശ ഭരണം, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വത്കരണം 'എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിശീലന ക്ലാസ്സ്

കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ കിലയുടെയും യുനിസെഫിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ജൻഡർ സൗഹൃദ തദ്ദേശഭരണം, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്കരണം 'എന്ന വിഷയത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയപ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയുടെ വികസനത്തെക്കുറിച്ച് ചർച്ചചെയ്തു. പരിശീലനത്തിന്റെ അവസാന ദിനത്തിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലുള്ളവ പങ്കെടുപ്പിച്ച് അനുഭവം പങ്കിടാൻ അവസരം നൽകി. ചെയർപേഴ്‌സൺമാരായ എം.സിന്ധു, പി.മിനി എന്നിവർ പ്രസംഗിച്ചു. റിസോഴ്‌സ് പേഴ്‌സൺമാരായ അനിത, രോഹിണി, സന്ധ്യ.എസ്, റജീന.എം എന്നിവർ ക്ലാസെടുത്തു.