coconut
coconut

കോഴിക്കോട്: നാളികേര കർഷകർക്ക് ഉത്പ്പന്നത്തിന്റെ ന്യായവില ലഭ്യമാക്കാനായി റബ്ബർ ബോർഡിന്റെ മാതൃകയിൽ വില സ്ഥിരതാഫണ്ട് സംസ്ഥന സർക്കാർ നടപ്പിലാക്കുക, നാളികേര പുനരുദ്ധാരണ പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന ഓഫീസുകൾക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ കേരള കർഷക സംഘം കോഴിക്കോട് ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം ജീവൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.കൃഷ്ണൻ കുട്ടി, കെ നാരായണക്കുറുപ്പ്, ഒ.ടി രാജൻ, കെ.പി വിപിൻകുമാർ, ഡി സിദ്ധാർത്ഥൻ എന്നിവർ പ്രസംഗിച്ചു.