പേരാമ്പ്ര: 100 ഏക്കറിൽ പരം വിശാലതയുള്ള കോട്ടൂരിലെ,താൻ ഏറെ സ്നേഹിക്കുന്ന

ചെങ്ങോടുമല കരിങ്കൽ ഖനന ഭീഷണിയിലാണെന്നറിഞ്ഞതോടെ അദ്ദേഹം മല സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നാട്ടുകാർക്കൊപ്പം അണി ചേരുകയായിരുന്നു.ചെങ്ങോടു മല ഖനന വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തതും അദ്ദേഹം തന്നെ. മല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സാഹിത്യ- സാംസ്ക്കാരിക പ്രവർത്തകരുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്ന കാര്യത്തിലും അദ്ദേഹം മുന്നിലായിരുന്നെന്ന് സംഘാടകരും നാട്ടുകാരും ഓർത്തെടുത്തു. കോഴിക്കോടും ചാലിക്കരയിലും കൂട്ടാലിടയിലുമുൾപെടെ നടന്ന ചെങ്ങോടുമല സമരത്തിൽ അദ്ദേഹം സജീവ സാന്നിദ്ധ്യമായിരുന്നു. ക്വാറി മാഫിയയുടെ പല പ്രലോഭനകളും ഭീഷണികളും അദ്ദേഹത്തെ തേടിയെത്തി. എന്നാൽ അദ്ദേഹം പാറ പോലെ നാടിന്റെ കൂടെ ഉറച്ചുനിന്നു. കൂട്ടാലിടയിലും കോഴിക്കോട്ടും ചാലിക്കരയിലുമെല്ലാം രാജീവൻ ചെങ്ങോടുമലക്ക് വേണ്ടി പ്രവർത്തിച്ചു.

സ്വന്തം നാടിനേയും പ്രകൃതിയേയും സ്നേഹിച്ച ടി. പി. രാജീവൻ വിട പറയുമ്പോൾ അത് സാഹിത്യത്തിന് മാത്രമല്ല, പരിസ്ഥിതി പ്രവർത്തനത്തിനും തീരാനഷ്ടമാണ്.