പേരാമ്പ്ര: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്നലെ നടന്ന സ്വകാര്യ ബസുകളുടെ മിന്നൽ സമരത്തിൽ യാതക്കാർ വലഞ്ഞു .ദീർഘദൂര പാതയിൽസമരമുണ്ടെന്ന് അറിയാതെ ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നതിന് എത്തിയ വിദ്യാർത്ഥികളും രോഗികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഏറെ പ്രതിസന്ധിയിലായത് .ഉള്ളിയേരി ബസ്റ്റാൻഡിൽ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ തർക്കമാണ് സമരത്തിന് കാരണം. തൊഴിലാളിയെ മർദ്ദിച്ചുവെന്ന് ആരോപിച്ചാണ്പ്രതിഷേധം.പരിമിതമായ കെ.എസ്.ആർ.ടി.സിയിൽ തിങ്ങിനിഞ്ഞാണ് ജനം യാത്ര ചെയ്തതത് .പ്രവർത്തി ദിവസമായതിനാൽ പെട്ടെന്നുണ്ടായ ബസ് സമരം യാത്രക്കാരെ വലച്ചു.