കോഴിക്കോട് : സൗത്ത് ബീച്ചിൽ വിവാദമായ തുറമുഖവകുപ്പിന്റെ സ്ഥലത്തെ അനധികൃത നിർമ്മാണം തടഞ്ഞ കോർപ്പറേഷന്റെ നടപടിയിൽ മാറ്റമില്ലെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നവൻ കൊള്ളയും അഴിമതിയും നടന്നെന്നാരോപിച്ച് കോൺഗ്രസ് കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു.

വലിയ തൂണുകളെല്ലാം നിർമ്മിച്ചാണ് അനധികൃതമായി നിർമ്മാണം നടന്നതെന്ന് മേയർ വ്യക്തമാക്കി. അതേസമയം ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ മേയർ തള്ളിപ്പറഞ്ഞു. കോർപ്പറേഷൻ നടപടി എടുത്ത ശേഷം സമരം നടത്തുന്നത് എന്തിനാണെന്ന് അവർ ചോദിച്ചു. നിയമപരമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക് മാത്രമേ കോർപ്പറേഷൻ അനുമതി നൽകൂ. നിയമം കാറ്റിൽ പറത്തിയുള്ള ഒരു നടപടിയും കോർപ്പറേഷന്റെ ഭാഗത്ത് നിന്നുണ്ടാവില്ല.
കോർപ്പറേഷൻ കെട്ടിടനമ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു.

സി.പി.എമ്മിലെ വൻസ്രാവുകളുടെ ഒത്താശയോടെയാണ് അനധികൃത നിർമ്മാണം നടന്നതെന്നാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാ ആരോപിച്ചത്. സർക്കാരും കോർപ്പറേഷൻ ഭരണകൂടവും ചേർന്ന് കോഴിക്കോട് നഗരത്തെ മാഫിയകളുടെ ഇടത്താവളമാക്കി മാറ്റുകയാണെന്നും അനധികൃത കെട്ടിടങ്ങൾ അനുവദിച്ചും വൻകിട പദ്ധതികളുടെ മറവിൽ കോടികൾ തട്ടിയെടുത്തും സി.പി.എം ധന സമാഹരണത്തുള്ള സ്ത്രാതസാക്കി നഗരത്തെ മാറ്റുകയാണെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.