കുറ്റ്യാടി: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ മിന്നൽ പണിമുടക്ക് നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒരു കൂട്ടം സ്വകാര്യ ബസ്സ് ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന തെരുവ് യോഗം ഡി.വൈ എഫ് ഐ ബ്ലോക്ക് ജോ സെക്രട്ടറി കെ.രജിൽ ഉദ്ഘാടനം ചെയ്തു. സബിനാ മോഹൻ, അനുവിന്ദ്, തുടങ്ങിയവർ പ്രസംഗിച്ചു. കെ.പി ഷിജിൽ അദ്ധ്യക്ഷതയും ഷിയാദ് ഊരത്ത് സ്വാഗതവും പറഞ്ഞു. ഒട്ടേറെ വിദ്യാർത്ഥികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കിയ അനാവശ്യ സമരം നടത്തിയവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഇ.എം അസ്ഹർ പറഞ്ഞു.