രാമനാട്ടുകര :രാമനാട്ടുകര ബൈപ്പാസ് റോഡിൽ സേവാമന്ദിരം സ്കൂളിനു സമീപം വയലിനു നടുവിലൂടെയുണ്ടായിരുന്ന വഴിയെക്കുറിച്ചുള്ള വാക്കേറ്റത്തിൽ 7 പേർക്ക് പരിക്ക്. രണ്ടു പേർ മെഡിക്കൽ കോളേജിലും 5 പേർ സമീപത്തുള്ള ആശുപത്രികളിലും ചികിത്സ തേടി.വയലിന്റെ നടുവിലൂടെ ശരിയായ വഴിയുണ്ടായിരുന്നു എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ വഴിയില്ലായിരുന്നു എന്നാണ് എതിർ വിഭാഗം പറയുന്നത്. ഇതേക്കുറിച്ചുള്ള തർക്കമാണ് സംഘട്ടനത്തിലേക്കു നീങ്ങിയത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. ഫറോക്ക് പൊലീസെത്തിയാണ് ഇരു വിഭാഗത്തെയും പിരിച്ചുവിട്ടത്.