രാമനാട്ടുകര: ക്ലാസ് റൂം പഠന പ്രവർത്തനങ്ങളുടെ നേർകാഴ്ചയായി രാമനാട്ടുകര ഗവ.യു .പി സ്കൂളിലെ 39 കുട്ടികൾ തയ്യാറാക്കിയ 39 മാഗസിനുകൾ. കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ്, കവിതകൾ, യാത്രാവിവരണങ്ങൾ, മഹത്വചനങ്ങൾ, വർണനകൾ, ആസ്വാദന കുറിപ്പുകൾ എന്നിവയെല്ലാം കോർത്തിണക്കിയതാണ് മാഗസിനുകൾ. ജൂൺ ഒന്ന് പ്രവേശനോത്സവം മുതൽ ഓണാവധി വരെയുള്ള പ്രവർത്തനങ്ങൾ മാഗസിൻ താളുകളിലുണ്ട്. പ്രാദേശിക ചരിത്രം അറിയുന്നതിനായി ടിപ്പു കോട്ട, മുല്ല കോട്ട, ചാലിയത്തെ ആദ്യ റെയിൽവേ സ്റ്റേഷൻ, റെയിൽ കിണർ, കാൽവരി ഹിൽസിലുള്ള ഏഷ്യയിലെ മണ്ണു കൊണ്ടുണ്ടാക്കിയ യേശുക്രിസ്തുവിന്റെ രൂപം എന്നിവയും രചനകളിൽ കാണാം. ഭാനു പ്രകാശ് 'പൂമൊട്ടുകൾ' മാഗസിനുകൾ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മനോജ്കുമാർ, പ്രധാനാദ്ധ്യാപകൻ ബി.സി.ഖാദർ, അദ്ധ്യാപകൻ കെ.പി .പ്രദീപ്കുമാർ, പ്രീത എന്നിവർ പങ്കെടുത്തു.