കോഴിക്കോട് : ആസ്റ്റർ മിംസ് ഗൈനക്കോളജി വകുപ്പും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി 13ന് രാവിലെ ഒമ്പത് മുതൽ 12 വരെ സ്ത്രീരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കോഴിക്കോട് ആസ്റ്റർ മിംസിൽ നടക്കുന്ന ക്യാമ്പിൽ ഗർഭാശയ മുഴകൾ, പി. സി .ഒ.ഡി, കുടുംബത്തിൽ കാൻസർ രോഗ പാരമ്പര്യമുള്ളവർക്കുള്ള പരിശോധന, ആർത്തവ വിരാമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പരിശോധന ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രജിസ്‌ട്രേഷൻ, കൺസൾട്ടേഷൻ എന്നിവ സൗജന്യമായിരിക്കും. കൂടാതെ ആസ്റ്റർ വളന്റിയേഴ്‌സിന്റെ സഹായത്തോടെ അബ്‌ഡോമിനൽ അൾട്രാസൗണ്ട് സ്‌കാനിംഗ്, പാപ്‌സ്മിയർ ടെസ്റ്റ് എന്നിവക്ക് 50 ശതമാനം ഡിസ്‌കൗണ്ടും, ലാബ് സേവനങ്ങൾക്കു 20 ശതമാനം ഡിസ്‌കൗണ്ടും, ശസ്ത്രക്രിയയോ മറ്റു പ്രോസിജറുകളോ ആവശ്യമായവർക്കു ആസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ കുറഞ്ഞനിരക്കിലുള്ള സർജറി പാക്കേജുകളും ക്യാമ്പിനോടനുബന്ധിച്ചു ലഭ്യമാക്കുന്നുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് പാക്കേജുകൾ ലഭ്യമാവുക. സൗജന്യ രജിസ്‌ട്രേഷൻ 8157886111, 9539425653, 9847097097 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.