വടകര: സാഹിതി ചാച്ചാജി പുരസ്കാരം ഹാജറ.കെ.എമ്മിന്റെ പനിനീർപ്പൂവ് എന്ന കൃതിക്ക് ലഭിച്ചു. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നവംബർ 13ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ സമർപ്പിക്കുമെന്ന് സാഹിതി ജനറൽ സെക്രട്ടറി ബെന്നി സാഹിതി അറിയിച്ചു. നെഹ്റുവിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച പനിനീർപ്പൂവ് എന്ന കവിത സമാഹാരമാണ് പുരസ്ക്കാരത്തിന് അർഹമായത്. കക്കട്ടിൽ സ്വദേശിയായ ഹാജറ കൊടിഞ്ഞി കടുവള്ളൂർ സ്കൂളിൽ അദ്ധ്യാപികയാണ്.