മാവൂർ: കുന്ദമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. നാല് ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മലയമ്മ എ.യു.പി സ്കൂൾ, നായർകുഴി ഗവ.ഹയർ സെക്കൻഡറി സ്കളിലാണ് മത്സരം നടക്കുന്നത്. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഏഴിന് രാവിലെ 11 മണിക്ക് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ നിർവഹിക്കും. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അദ്ധ്യക്ഷത വഹിക്കും. ചലചിത്രതാരം പി.പി. കുഞ്ഞികൃഷ്ണൻ പങ്കെടുക്കും. 9 ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പി.ടി.എ റഹീം എം. എൽ. എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി സമ്മാന വിതരണം നിർവഹിക്കും.