കോഴിക്കോട്: നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം പാൻ ഇന്ത്യാ ലീഗൽ അവയർനസ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ നിയമ സേവന അതോറിറ്റി സൗജന്യ നിയമ സഹായം ജനങ്ങളിലേക്ക് എന്ന ലക്ഷ്യമുയർത്തി സഞ്ചരിക്കുന്ന ലോക് അദാലത്ത് ആരംഭിച്ചു. ജില്ലാ കോടതി അങ്കണത്തിൽ ജില്ലാ ജഡ്ജിയും, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ എസ്.കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും അഡീഷണൽ ജില്ലാ ജഡ്ജിയുമായ സാലിഹ്.കെ.ഇ , സബ് -ജഡ്ജ് ഷൈജൽ എം.പി, കാലിക്കറ്റ് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു. ഒരാഴ്ചക്കാലം ലോക് അദാലത് വാൻ സഞ്ചരിച്ച് പൊതുജനങ്ങളുടെ പരാതികളിൻമേൽ പരിഹാരമുണ്ടാക്കും.