p

കോഴിക്കോട്: 'നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം" എന്ന പ്രമേയത്തിൽ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ഡിസംബർ 29 മുതൽ ജനുവരി ഒന്നുവരെ കോഴിക്കോട് സ്വപ്ന നഗരിയിൽ നടക്കുമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകളും ചർച്ചകളും നടക്കും. ജനുവരി 1ന് വൈകിട്ട് 4ന് കോഴിക്കോട് കടപ്പുറത്താണ് സമാപന സമ്മേളനം. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, വിദ്യാഭ്യാസ വിചക്ഷണർ, ചരിത്രപണ്ഡിതർ, നിയമജ്ഞർ, മതമേലദ്ധ്യക്ഷന്മാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ‌ വിവിധ സെഷനുകളിൽ പങ്കെടുക്കും. സമ്മേളന പ്രചാരണാർത്ഥം 1000 കുടുംബസംഗമം ഒരുക്കും.