2
കോഴിക്കോട് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ മുഖ്യാതിഥി പി വി ഗംഗാധരനെ സൊസൈറ്റി ജനറൽ കൺവീനർ എം സി ജോൺസൺ പൊന്നാട അണിയിക്കുന്നു. ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി, ഖജാൻജി സി.സി. മനോജ്, കൺവീനർമാരായ സി.കെ. ചെറിയാൻ, ആഷിക് സി ജോർജ് എന്നിവർ സമീപം.

കോഴിക്കോട് : കോഴിക്കോട് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഓഫീസിൽ ചേർന്ന യോഗം പി.വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളിൽ സൊസൈറ്റി സമാന സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നുംചെയർമാൻ യോഗത്തിൽ ഉറപ്പുനൽകി. പി.വി. ഗംഗാധരനെ ജനറൽ കൺവീനർ എം.സി. ജോൺസൺ പൊന്നാട അണിയിച്ച് ആദരിച്ചു. മറ്റു ഭാരവാഹികളായ സി.കെ. ചെറിയാൻ (പാലക്കാട്), ആഷിക് സി. ജോർജ് (തൃശ്ശൂർ) ഷാജു സി മാത്യു ( ചേലക്കര), ജെയിംസ് സി.എം. എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ എം.സി. ജോൺസൺ സ്വാഗതവും, ഖജാൻജി സി.സി. മനോജ് നന്ദിയും പറഞ്ഞു.