നാദാപുരം: നാദാപുരത്ത് എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. പേരോട് മഞ്ഞാമ്പ്രത്ത് സ്രാമ്പിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. സ്ഥലത്ത് ഇലക്ട്രിക് ലൈൻ വലിക്കുകയായിരുന്ന കെ. എസ്. ഇ. ബി. ജോലിക്കാരാണ് പറമ്പിന്റെ കയ്യാലയിൽ വിടവുണ്ടാക്കി ഒളിപ്പിച്ചു വെച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത്. പി.വി.സി. പൈപ്പിനുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത്. നാദാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിൽ എടുത്തു. ബോംബുകൾ പിന്നിട്ട് ചേലക്കാട് കരിങ്കൽ ക്വാറിയിൽ എത്തിച്ച് നിർവീര്യമാക്കി. വലിയ ഒരിടവേളയ്ക്ക് ശേഷമാണ് ഉഗ്രശേഷിയുള്ള ബോംബുകൾ മേഖലയിൽ കണ്ടത്തുന്നത് . ബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിൽ പൊലീസ് പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. േേ