കോഴിക്കോട്: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ 'നിയുക്തി 2022 ജോബ്‌ഫെസ്റ്റ്' മലബാർ ക്രിസ്ത്യൻ കോളേജിൽ 20 ന് നടക്കും. പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഐ.ടി, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്‌കെയർ, ടെക്‌നിക്കൽ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, മാർക്കറ്റിംഗ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ നൂറിലധികം കമ്പനികൾ മേളയിൽ പങ്കെടുക്കും. അയ്യായിരത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
നവംബർ എട്ടോടുകൂടി ഉദ്യോഗാർത്ഥികൾക്കുള്ള രജിസ്‌ട്രേഷൻ സൗകര്യം വെബ്‌സൈറ്റിൽ ലഭ്യമാക്കും .രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള ഹാൾടിക്കറ്റ് 17 മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2370179, 0495 2370176.