രാമനാട്ടുകര: വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഫറോക്ക് വിദ്യാഭ്യാസ ജില്ലാതല സർഗോത്സവം രാമനാട്ടുകര എ.ഇ.എ.യു.പി സ്കൂളിൽ നടന്നു. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, നാടകം, നാടൻപാട്ട്, ചിത്രരചന, കാവ്യാലാപനം എന്നീ വിഭാഗങ്ങളിലായി 200 ഓളം കുട്ടികൾ ഏകദിന ശിൽപ്പശാലയിൽ പങ്കെടുത്തു. കവി ബാബു മണ്ടൂർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.കെ.ഹഫ്സൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം സബ് ജില്ലാ കൺവീനർ ടി.പി.ഷീജ കുമാരി, പി.ടി.എ .പ്രസിഡൻ്റ് പി.ബാലരാമൻ, പ്രധാനാദ്ധ്യാപകൻ വി.അനിരുദ്ധൻ, എൻ.വി. മുരളിധരൻ, ജോയിന്റ് കൺവീനർ ജി.അരുൺ, മാതൃ പി.ടി.എ. പ്രസിഡന്റ് വി.നയന, എം.കെ. മോഹൻ ദാസ് ,എം പി.ലത തുടങ്ങിയവർ പ്രസംഗിച്ചു.