kunnamangalam-news
വീനസ് കുമാർ

കുന്ദമംഗലം: ചാത്തമംഗലം നെച്ചൂളിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തമംഗലം മാട്ടാത്ത് തൊടികയിൽ പരേതരായ ശങ്കരൻവൈദ്യരുടെയും രാധയുടെയും മകൻ വീനസ് കുമാറി(40) നെയാണ് നെച്ചൂളിയിലെ വയലിൽ മരിച്ചനിലയിൽ കണ്ടത്. ഇദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെട്ടതാണെന്നാണ് കരുതുന്നത്. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് ഇദ്ദേഹത്തെ വയലിൽ മരിച്ചനിലയിൽ കണ്ടത്. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പ്രബിത. മക്കൾ: ഭഗത്ശങ്കർ, ഭരത്ശങ്കർ.