കോഴിക്കോട് : സി.ബി.എസ് ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷനും മലബാർ സഹോദയ കോംപ്ലക്‌സും സംയുക്തമായി സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ സി.ബി.എസ് ഇ സ്‌കൂൾ കലാമേളയിൽ 651 പോയന്റുകൾ നേടി
സി. എം .ഐ ദേവഗിരി ചാമ്പ്യന്മാരായി. സിൽവർ ഹിൽസ് പബ്ലിക് സ്‌കൂൾ (647) രണ്ടാം സ്ഥാനവും ഭാരതീയ വിദ്യാ ഭവൻസ് പെരുന്തുരുത്തി (502) മൂന്നാം സ്ഥാനവും സ്വന്തമാക്കി. കുന്ദമംഗലം ചെത്തു കടവ് കെ. പി. ചോയി മെമ്മോറിയൽ ശ്രീനാരായണ വിദ്യാലയത്തിൽ നടന്ന കലോത്സത്തിന്റെ സമാപന സമ്മേളനം പി. വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി. ബി. എസ് ഇ മാനേജ്‌മെന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ. കുട്ട്യാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം അനിഖാ സുരേന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. പിന്നണി ഗായകൻ പി. കെ. സുനിൽ കുമാർ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു.