ബാലുശ്ശേരി: വിവാഹ മോചനത്തിന് കേസ് കൊടുത്തതിന് പ്രതികാരമായി യുവതിയെയും വീട്ടുകാരെയും അയൽവാസികളെയും നിരന്തരം ശല്യപ്പെടുത്തുന്ന നടുവണ്ണൂർ സ്വദേശി പരപ്പിൽ റയീസിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കണ്ണാടിപൊയിൽ ബൈജു കൺവീനറും വാർഡ് മെമ്പർ സാജിത കൊല്ലരുകണ്ടി ചെയർമാനുമായുള്ള 18 അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്.
പ്രദേശവാസികൾക്ക് ഭീഷണിയാവും വിധം അക്രമം അഴിച്ചുവിടുകയും തൊഴിലുറപ്പ് തൊഴിലാളികളെയടക്കം മർദ്ദിച്ചിട്ടും പൊലീസ് ശക്തമായ നടപടി സ്വീകരിക്കാതെ പ്രതിയെ അറസ്റ്റുചെയ്ത് വിട്ടയച്ച അനാസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും കളക്ടർക്കും പരാതി നൽകാനും തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച് നടത്താൻ തീരുമാനിച്ചതായും വാർഡ് മെമ്പർ അറിയിച്ചു.