binoy
binoy

നാദാപുരം: സി.പി.ഐ നാദാപുരം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവ ദിനാചരണ പരിപാടി സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ: പി.ഗവാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഇ.കെ വിജയൻ എം.എൽ.എ, ജില്ലാ സെക്രട്ടറി കെ.കെ ബാലൻ, മണ്ഡലം സെക്രട്ടറി എം.ടി ബാലൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ രജീന്ദ്രൻ കപ്പള്ളി, ശ്രീജിത്ത് മുടപ്പിലായി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.സുരേന്ദ്രൻ, വി.പി ശശിധരൻ, ടി.സുഗതൻ, രാജു അലക്‌സ്, ഐ.വി ലീല, ഷീമ വളളിൽ എന്നിവർ പ്രസംഗിച്ചു.