വടകര: മണിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 10 മുതൽ 18 വരെ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അത് ലറ്റിക്‌സ് മത്സരങ്ങൾ 12 നും ഫുട്‌ബോൾ മത്സരങ്ങൾ 13 നും ക്രിക്കറ്റ് മത്സരങ്ങൾ 14 നും മണിയൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിലും വോളിബോൾ ടൂർണമെന്റ് 15 ന് ഐക്യ കേരള ഗ്രൗണ്ട് മുടപ്പിലാവിലും ഷട്ടിൽ മത്സരം 16 ന് പതിയാരക്കരയിലും കലാമത്സരങ്ങൾ 18 ന് എളമ്പിലാടിലും നടക്കും. കായിക ഇനങ്ങളിൽ മത്സരിക്കുന്നവർ 11 ന് മുമ്പായും കലാമത്സരങ്ങളിൽ പങ്കെടുക്കുന്നവർ 15 ന് മുമ്പായും പേര് റജിസ്‌ട്രേഷൻ ചെയ്യണം. റജിസ്‌ട്രേഷൻ ഫോം വാർഡ് മെമ്പർമാർ വശവും പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ 15 നും 40 വയസിനും ഇടയിൽ ഉള്ളവരായിരിക്കണം. ഫോമിനോടപ്പം വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും പാസ്‌പോർട്ട് സൈസ് ഫോട്ടോയും നിർബന്ധമായും നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 9539595 599, 9946822 617