തി​രു​വ​മ്പാ​ടി: ദോ​ഹ​യി​ൽ നടക്കുന്ന ലോ​ക​ക​പ്പ് മത്സരം വലിയ സ്ക്രീനിൽ കാ​ണാൻ തി​രു​വ​മ്പാ​ടി​ക്കാർക്ക് സൗകര്യം. കോ​സ്മോ​സ് ക്ല​ബാ​ണ് തിരുവമ്പാടി ഹാരിസൺ തിയറ്ററിൽ കളി കാണാൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം 1000 പേ​ർ​ക്ക് ക​ളി കാ​ണാ​നാ​കും. ബാ​ൽ​ക്ക​ണി​യി​ലെ ഇ​രി​പ്പി​ടം സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ന​ൽ​കും. ഏറെക്കാലമായി പ്ര​ദ​ർ​ശ​ന​മി​ല്ലാ​ത്ത തി​യ​റ്റ​ർ ലോ​ക​ക​പ്പ് കാണാൻ ഉ​ട​മ പി.​ടി.ഹാ​രി​സ് സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​സ്മോ​സ് ര​ക്ഷാ​ധി​കാ​രി കെ. മു​ഹ​മ്മ​ദാ​ലി പ​റ​ഞ്ഞു. ക​ളി​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ൽ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും നടത്തും. ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന​ മ​ത്സ​ര​ത്തി​ന്റെ മു​ന്നോ​ടി​യാ​യി തി​രു​വ​മ്പാ​ടി ടൗ​ണി​ൽ റോ​ഡ് ഷോ​യും ഒ​രു​ക്കും.