board
നാദാപുരം ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലത്ത് സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നു.

നാദാപുരം: നാദാപുരം, കല്ലാച്ചി ടൗണുകളിലെ പൊതുസ്ഥലത്ത് സ്ഥാപിച്ച അനധികൃത ബോർഡുകൾ, ബാനറുകൾ, നോട്ടീസുകൾ എന്നിവ പഞ്ചായത്ത് നീക്കം ചെയ്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുസ്ഥലത്ത് സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത് അനുവദിച്ച തിയതി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ സൈൻ ബോർഡുകളും നീക്കം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സതീഷ് ബാബു, പഞ്ചായത്ത് ജീവനക്കാരായ വി .എൻ.കെ സുനിൽകുമാർ, പി.പി.സന്തോഷൻ, ചന്ദ്രൻ, കെ.ടി.കെ അഷറഫ് എന്നിവർ സ്‌ക്വാഡിൽ ഉണ്ടായിരുന്നു.