ഫറോക്ക്: ഫറോക്ക് ഉപജില്ലാ കലോത്സവ രച​നാ മത്സരങ്ങൾ 9ന് രാവിലെ 9 മണി മുതൽ ഗവ.ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. എൽ.പി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 500 ലധികം മത്സരാർത്ഥികൾ പങ്കെടുക്കും.