 
കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ 50ാം ചരമ വാർഷികം ആചരിച്ചു. അത്താണിക്കൽ ഗുരുവരാശ്രമത്തിൽ കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഉദ്ഘാടനം ചെയ്തു. 
യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹികളായ അഡ്വ.എം.രാജൻ, കെ.ബിനുകുമാർ, കെ.മോഹൻദാസ്, വി.സുരേന്ദ്രൻ, പി.കെ. ഭരതൻ എന്നിവർ പ്രസംഗിച്ചു.
എസ്.എൻ.ഡി.പി യോഗം കോഴിക്കോട് സിറ്റി യൂണിയൻ സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണം യൂണിയൻ ചെയർമാൻ വി.പി.അശോകൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ഗിരി പാമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ രാജേഷ് പി മാങ്കാവ് സ്വാഗതം പറഞ്ഞു. കച്ചേരിക്കുന്ന് ശാഖ പ്രസിഡന്റ് പത്മകുമാർ ജി കൃഷ്ണ, നെല്ലിക്കോട് വൈസ് പ്രസിഡന്റ് മോഹനൻ മുല്ലശ്ശേരി, ചേവായൂർ ശാഖ സെക്രട്ടറി കെ.വി ജനാർദ്ദനൻ, സൈബർ കൺവീനർ കെ.പി.രാജീവൻ കോവൂർ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കമ്മിറ്റി അംഗം ബാബു ചെറിയാടത്ത് നന്ദി പറഞ്ഞു.