gren-ward
വടകര കൊക്കഞ്ഞോത്ത് ഇടവഴി ശുചീകരിച്ചപ്പോൾ

വടകര: മാലിന്യമുക്ത വടകര നഗരസഭാ പ്രഖ്യാപനത്തിന്റെ ഒന്നാം വാർഷികം കൊക്കഞ്ഞാത്ത് പൊതു ഇടവഴി ശുചീകരണത്തോടെ ആഘോഷിച്ചു. മാലിന്യ മുക്തപ്രഖ്യാപനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ചെയർമാൻ ട്രോഫി ഈ വാർഡിനായിരുന്നു. തുടർന്ന് കഴിഞ്ഞ 12 മാസവും മാസത്തിലെ ആദ്യ ഞായറാഴ്ച വാർഡിൽ ക്ലസ്റ്റർ കമ്മിറ്റികളുടെ നേതൃത്വത്തിൽ തുടർപ്രവർത്തനം നടത്തി വരികയാണ്. കൗൺസിലർ പി.കെ.സതീശൻ, ഗ്രീൻ വാർഡ് ലീഡർ എ.വി.രവീന്ദ്രൻ, വികസന സമിതി കൺവീനർ പൂയ്യോട്ട് ചന്ദ്രൻ ,എ.ഡി.എസ്.ചെയർപേഴ്‌സൺ റീജ രമേശ്, തൊഴിലുറപ്പ് മേറ്റ് ഷൈമ കെ.റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ പി.ശശി, രാജീവൻ ചാലിൽ ,അനീഷ്, രതുലാൽ കെ. ഉസ്മാൻ.പി. ഗോപാല കൃഷ്ണൻ.എ.വത്സൻ.കെ.പി. ചന്ദ്രൻ.പി.കെ സിന്ധു.വി.പി.ഹരിയാലി പ്രവർത്തക സത്യവതി എന്നിവർ നേതൃത്വം നൽകി.