logo
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവ ലോഗോ കെ.കെ.രമ എംഎൽഎ പ്രകാശനം ചെയ്യുന്നു.

വടകര: ഈമാസം 26, 28, 29, 30 ഡിസം.1 തിയതികളിൽ വടകരയിൽ നടക്കുന്ന 61ാമത് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവ ലോഗോ വടകര സെന്റ് ആന്റണീസ് സ്‌കൂളിൽ കെ.കെ.രമ എം.എൽ.എ പ്രകാശനം ചെയ്തു. വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, പ്രചാരണ കമ്മിറ്റി ചെയർപേഴ്സൺ എ.പ്രേമകുമാരി, കൺവീനർ കെ.പി.അനിൽകുമാർ, അജിത ചീരാംവീട്ടിൽ, വടകര ബി.പി.സി വി.വി.വിനോദ്, വടയക്കണ്ടി നാരായണൻ, പി.കെ.പ്രവീൺകുമാർ, രാജീവൻ പറമ്പത്ത്, വി.വി രഗീഷ്, മനോജ് മുതുവന, ആർ.രൂപേഷ്, സിസ്റ്റർ മരിയ ബെല്ല, എം.എ.അന്നപൂർണ തുടങ്ങിയവർ പങ്കെടുത്തു.
പാലോറ ഹയർസെക്കൻഡറി സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകൻ പി.സതീഷ് കുമാർ രൂപകൽപ്പന ചെയ്തതാണ് ലോഗോ.