വടകര: ക്യൂൻസ് റോഡിൽ കഴിഞ്ഞ മൂന്നു മാസമായി നവീകരണത്തിന്റെ ഭാഗമായി തുറന്നുവച്ച നടപ്പാത ഉടൻ സ്ലാബിട്ട് മൂടാൻ കെ.കെ.രമ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. മെയിൻ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ കൾവെർട്ട് നവീകരണവുമായി ബന്ധപ്പെട്ടാണ് ഇവിടെ അഴുക്കുചാൽ തുറന്നത്. പെരുവട്ടം താഴ മുതൽ കരിമ്പനപ്പാലം വരെയുള്ള റോഡ് റീടാറിംഗ് പ്രവർത്തി ഈ മാസം 20ഓടെ ആരംഭിക്കാനും തീരുമാനമായി. യോഗത്തിൽ നഗരസഭ അദ്ധ്യക്ഷ കെ.പി.ബിന്ദു, പൊതുമരാമത്ത് എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ, നഗരസഭ എൻജിനിയറിംഗ് ഉദ്യോഗസ്ഥർ, ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.