rasheed
റഷീദ് കക്കട്ടിൽ

കക്കട്ട്: കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രം അഷ്ടബന്ധ നവീകരണകലശം 2025 ൽ നടത്തുവാൻ തീരുമാനം. നവീകരണകലശം, ക്ഷേത്രം നിർമ്മാണ പ്രവൃത്തികൾ, ക്ഷേത്ര മഹോത്സവം ഉൾപ്പെടെ നടത്തുന്നതിനായി ക്ഷേത്രം നിർമ്മാണ നവീകരണ കലശ കമ്മിറ്റി സാമ്പത്തിക കൺവീനറായി എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ ഡയറക്ടർ ബോർഡ് മെമ്പറും മഞ്ഞപിത്ത വൈദ്യരുമായ പി.കെ.റഷീദിനെ തെരഞ്ഞെടുത്തു. ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് പങ്കെടുത്തു. ക്ഷേത്രം തന്ത്രി യോഗത്തിൽ ഭദ്രദീപം കൊളുത്തി.