ഫറോക്ക്: 32 വർഷം വിദ്യാഭ്യാസ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഫറോക്ക് കോ ഓപ്പറേറ്റീവ് കോളേജ് അലുമ്നി അസോ. രൂപീകരിച്ചു. ഫറോക്ക് എഡ്യുക്കേഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഡോ.മുഹമ്മദ് നിഷാദ് അദ്ധ്യക്ഷത വഹിച്ചു. ബിജു പിലാക്കാട്ട് സ്വാഗതം പറഞ്ഞു. അദ്ധ്യാപകരായ റെജി.ടി, ഹഷിത.എം.കെ, സ്മിത.എം.എസ്, സോണി.എ.ടി, പുഷ്പലത.എൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.ജി.ബാലൻ (പ്രസിഡന്റ് ), സുരേഷ്.പി, ഷിഹാബ്, ഷഫീക്ക് ( വൈസ് പ്രസിഡന്റുമാർ), അർഷാദ് (ജനറൽ സെക്രട്ടറി), ജ്യോതി, നൗഫൽ, ഷമീർ ( ജോ.സെക്രട്ടറിമാർ), നിർമ്മൽ (ട്രഷറർ). പ്രവർത്തക സമിതി അംഗങ്ങളായി സിന്ധു, ഷിജിനി, നബീൽ, ശരത്ത്, പ്രസൂൺ, രാഹുൽ, ആദർശ്, അക്ഷയ്, ഷിബിനി, ഫാസിൽ, ബിജു പിലാക്കാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.