മുക്കം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉമർ ഫൈസി മുക്കത്തിനെയും കേന്ദ്ര മുശാവറയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയും സമസ്ത തിരുവമ്പാടി മണ്ഡലം കോ ഓർഡിനേഷൻ കമ്മിറ്റിയും അസ് ലമീസ് അസോസിയേഷനും ചേർന്ന് ഇന്ന് ആദരിക്കും. വൈകിട്ട് 3ന് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ കെ. മോയിൻകുട്ടി, സലാം ഫൈസി മുക്കം, പി.അലി അക്ബർ, അംജദ് ഖാൻ റഷീദി, നുഹുമാൻ കുമാരനെല്ലൂർ എന്നിവർ പങ്കെടുത്തു.