 
കൊയിലാണ്ടി: ദേശീയപാത വികസനം കൊയിലാണ്ടി മേഖലയിലെ ഗ്രാമീണ റോഡുകളിൽ സൃഷ്ടിച്ച യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്ന് എൻ.സി.പി കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
മഴ തുടങ്ങിയതോടെ ചെളി കെട്ടി നിൽക്കുന്ന സ്ഥിതിയിലാണ് മിക്ക ഗ്രാമീണ റോഡുകളും.
സംസ്ഥാന സമിതി അംഗം സി.സത്യചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സി.രമേശൻ, എം.എ.ഗംഗാധരൻ, പി.വി.ആലിക്കുട്ടി, ചേനോത്ത് വേണുഗോപാൽ, ഉന്മേഷ് , ടി.എം.ശശിധരൻ, പത്താലത്ത് ബാലൻ, പ്രസാദ് കൊല്ലം, എം.വത്സൻ എന്നിവർ പ്രസംഗിച്ചു.