പേരാമ്പ്ര: മഠത്തിൽ മുക്ക് ആവള ടി.ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചരിത്രോത്സവവും ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. എഴുത്തുകാരൻ അഡ്വ. സി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു . വി.പി.ഉണ്ണികൃഷ്ണൻ സമ്മാനങ്ങൾ
വിതരണം ചെയ്തു. ഇബ്രാഹിം കൊയിലോത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജുന, സി.കെ.ശ്രീധരൻ, കെ.കെ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.