പേരാമ്പ്ര: മേലടി ഉപജില്ലാ വിദ്യാരംഗം സാഹിത്യവേദി സർഗോത്സവം ആവള യു.പി സ്‌കൂളിൽ മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വിനോദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാനവാസ് കൈവേലി അദ്ധ്യക്ഷത വഹിച്ചു. ഫ്ളവേഴ്സ് ചാനൽ ടോപ് സിംഗർ ജേതാവ് ശ്രീനന്ദ് വിനോദ് മുഖ്യാതിഥിയായി. ശ്രീനന്ദിന് ചെറുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവിത വി.പി ഉപഹാര നൽകി. എം.എം.രഘുനാഥ്, രാജൻ അരീക്കൽ ,രഞ്ജിഷ് എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക ജി.സ്മിത സ്വാഗതവും സത്യൻ മുദ്ര നന്ദിയും പറഞ്ഞു.
സമാപനം പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി.ഷിജിത് ഉദ്ഘാടനം ചെയ്തു.