ncp
എൻ.സി.പി ചെറുവണ്ണൂർ മണ്ഡലം കൺവെൻഷന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ പ്രസംഗിക്കുന്നു.

പേരാമ്പ്ര: എൻ.സി.പി ചെറുവണ്ണൂർ മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി കെ.ടി.എം കോയ ഉദ്ഘാടനംചെയ്തു. കെ.സി.കുഞ്ഞിക്കേളപ്പൻ അദ്ധ്യക്ഷത വഹിച്ചു. കിഴക്കയിൽ ബാലൻ, ടി.വി. മാധവി അമ്മ, പി.സീതീഷ് ബാബു, ടി.കുഞ്ഞിരാമൻ, സുഭാഷ്ചന്ദ്രൻ, സാവിതി ബാലൻ, എൻ.വേലു, രാജൻ വെങ്കല്ലിൽ, എം.കെ.കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു. പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. പൊതു സമ്മേളനം ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ.മൊയ്തു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഒ.രാജൻ, വൈസ് പ്രസിഡന്റ് പി.കെ.രാജൻ, കുന്നത്ത് അനിത, പി.കെ.എം.ബാലകൃഷ്ണൻ, സഫ മജീദ്, മനോജ് രാമത്ത്, വി കെ. അമാനത്ത് എന്നിവർ പ്രസംഗിച്ചു.