അത്തോളി : കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനമോദിച്ചു. എം.ബി.ബി.എസിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ബാലവേദി പ്രവർത്തക കെ.നന്ദനയ്ക്ക് സ്വീകരണം നൽകി. ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. വായനശാല പ്രസിഡന്റ് കളത്തിൽ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ എം.ജയകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ കെ.സാജിത, പി.കെ.ജുനൈസ്, വായനശാല സെക്രട്ടറി ഇ.അനിൽകുമാർ, കെ.ടി.ബാബു, കെ.ശശികുമാർ, എൻ.പ്രദീപൻ, കെ.നന്ദന എന്നിവർ പ്രസംഗിച്ചു.