kunnamangalam-news
കെ.എൻ എം നരിക്കുനി മണ്ഡലം മദ്രസ്സാ സർഗ്ഗമേളയിൽ വിജയികളായ പാറന്നൂർ ദാറുൽ ഉലും മദ്രസയിലെ പ്രതിഭകൾ എൻ പി അബ്ദുൽ ഗഫൂർ ഫാറൂഖിയിൽനിന്ന് ട്രോഫി സ്വീകരിക്കുന്നു

നരിക്കുനി: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നരിക്കുനി മലബാർ കാമ്പസിൽ നടന്ന കെ.എൻ എം നരിക്കുനി മണ്ഡലം മദ്രസാ സർഗമേളയിൽ പാറന്നൂർ ദാറുൽ ഉലും മദ്രസ ജേതാക്കളായി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം സലഫിയ്യ മദ്റസ ചെമ്പക്കുന്ന്,അസാസുൽ ഹുദാ മദ്റസ പള്ളിപ്പൊയിൽ എന്നിവർ കരസ്ഥമാക്കി. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി ഉദ്ഘാടനം ചെയ്തു. എം.സത്താർ അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫികൾ പാലത്ത് അബ്ദുറഹിമാൻ മദനിയും എൻ പി അബ്ദുൽ ഗഫൂർ ഫാറൂഖിയും വിതരണംചെയ്തു. പി.പി. അബ്ദുൽഗഫൂർ , സി.സി.കൃഷ്ണൻ, വി.പി.അബ്ദുൽ ഖാദർ, സി. എം സുബൈർ മദനി, അബ്ദുൽ മജീദ് പുന്നശ്ശേരി, പികെ അബുബക്കർപാലത്ത്, ബഷീർ പള്ളിപ്പൊയിൽ എന്നിവർ പ്രസംഗിച്ചു.