img20221107
മുക്കം ഉപജില്ല സ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ച് ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ, പി.ഓംകാര നാഥൻ എന്നിവർ ചേർന്ന് പതാക ഉയർത്തുന്നു

മുക്കം: ഉപജില്ലാ സ്കൂൾകായികമേളയ്ക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. മൂന്നു ദിവസത്തെ മേളയിൽ 169 ഇനങ്ങളിലായി 1355 വിദ്യാർത്ഥികൾ മത്സരിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30ന് ലിൻേറാ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഓംകാരനാഥൻ എന്നിവർ ചേർന്ന് പതാക ഉയർത്തിയതോടെയാണ് മേളയ്ക്ക് തുടക്കമായത്. പ്രിൻസിപ്പൽ കെ.ജെ. ആന്റണി, പ്രധാനാദ്ധ്യാപകരായ ജോളി ജോസഫ്, സിബി കുര്യാക്കോസ്, കോ- ഓർഡിനേറ്റർ എം. സുധീർ, പി.ടി.എ പ്രസിഡന്റുമാരായ വിത്സൻ താഴത്തുപറമ്പിൽ, സിജോ മാളോല, കായികാദ്ധ്യാപകരായ ടോമി ചെറിയാൻ, ജോയി തോമസ് എന്നിവർ പ്രസംഗിച്ചു.