 
ബാലുശ്ശേരി: ബാലുശ്ശേരി സബ് ജില്ലാകലോത്സവം 8, 15, 16, 17 തീയതികളിൽ ഗവ. ഗേൾസ് എച്ച്.എസ്.എസ് ബാലുശ്ശേരി, ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരി, പി.സി. പാലം എ.യു.പി.സ്ക്കൂൾ എന്നിവിടങ്ങളിൽ നടക്കും.
84 സ്ക്കൂളുകളിൽ നിന്നായി 4200 ഓളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. സ്റ്റേജിതര ഇനങ്ങൾ ഇന്ന് പി.സി. പാലം എ.യു.പി.സ്ക്കൂളിൽ നടക്കും.
15, 16, 17 തീയതികളിലാണ് സ്റ്റേജിന മത്സരങ്ങൾ. 13 വേദികളിലായാണ് മത്സരം നടക്കുക. ജി.എൽ.പി.സ്ക്കൂളും വേദിയാണ്. 15ന് രാവിലെ 9.30 ന് സച്ചിൻ ദേവ് എം.എൽ.എ. കലാമേള ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സൺ രൂപലേഖ കൊമ്പിലാട്, ജനറൽ കൺവീനർ ഇന്ദു.ആർ, ജോ.കൺവീനർമാരായ ശ്രീജ.എ.കെ, സിന്ധു.എം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗണേശൻ.പി.വി., പബ്ലിസിറ്റി കൺവീനർ റിനേഷ് എന്നിവർ പങ്കെടുത്തു.