 
കുറ്റ്യാടി: നാളികേര സംഭരണം കർഷകർക്ക് കൂടുതൽ പ്രയോജനമാകും വിധം നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കൃഷിമന്ത്രി പി.പ്രസാദ്. സംഭരണം കാര്യക്ഷമമാക്കാൻ മലബാറിൽ കൂടുതൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കും. ചാത്തങ്കോട്ട് നട അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പ് സൊസൈറ്റിയുടെ കാർഷിക നഴ്സറി തൊട്ടിൽപാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക മേഖലയെ പരിപോഷിപ്പിക്കാൻ മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇ കെ.വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബോബി മൂക്കൻതോട്ടം സ്വാഗതം പറഞ്ഞു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ്, സ്പെഷ്യൽ ഓഫീസർ ഡോ.യു.ജയകുമാരൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ രമാദേവി തുടങ്ങിയവർ പ്രസംഗിച്ചു.